![]() |
എന്റെ കലാലയ ജീവിതത്തില്‍ നിരവധി അധ്യാപകര്‍ കടന്നു വന്നിട്ടുണ്ടെങ്കിലും ചിലര്‍ എന്റെ മനസില്‍ ഇപ്പോഴും കുടിയിരിക്കുന്നുണ്ട്. ആറു വിദ്യാലയങ്ങളില്‍ കൂടിയാണ് എന്റെ വിദ്യഭ്യാസം ഞാന്‍ പൂര്‍ത്തിയാക്കിയത്. അതില്‍ ഏറ്റവും കൂടുതല്‍ ഇഷ്ട്ടം പ്ലസ് ടു വിനു എന്നെ കണക്കു പഠിപ്പിച്ച റോസ് മേരി ടീചെരോടാണ്. വിദ്യാര്‍ത്ഥികളെ സ്നേഹിക്കാന് അത് പോലെ തന്നെ നല്ല വന്ന പഠിപ്പിക്കാന് ടീച്ചര്‍ക്ക് കഴിഞ്ഞിരുന്നു. അത് പോലെ തന്നെ ടീച്ചര്‍ നല്ലൊരു കൌണ്സിലര്‍ കൂടി ആയിരുന്നു. ഓരോരുത്തരെയും വിളിച്ചു അവരുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞു അതിനു വേണ്ട പരിഹാരം കാണുന്നതില്‍ ടീച്ചര്‍ വിജയിച്ചിരുന്നു. അതിനാല്‍ തന്നെ അവിടെ പഠിച്ചിരുന്ന ഭൂരിഭാഗം വിദ്യാര്‍ത്ഥികളുടെയും സ്നേഹപത്രമാവാന്‍ ടീച്ചര്‍ക്ക് സാധിച്ചിരുന്നു. ക്ലാസ്സെടുക്കുന്ന സമയത്ത് നമ്മുടെ ശ്രദ്ധ തിരിഞ്ഞു കഴിഞ്ഞാല്‍ ടീച്ചര്‍ പെട്ടെന്ന് കണ്ടു പിടിക്കുമായിരുന്നു. അതിനാല്‍ തന്നെ ടീച്ചറുടെ ക്ലാസ്സ് സമയത്ത് ആര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും തിരിയാന്‍ പോലും പറ്റില്ല. എന്നാല്‍ തന്നെ ടീച്ചറുടെ ക്ലാസ്സ് വളരെയതികം നന്നായിരുന്നു. എല്ലാ ആഴ്ചയും ടീച്ചര്‍ പരീക്ഷ നടത്തുമായിരുന്നു. അതൊരു പരീക്ഷണം തന്നെയാണ്. പരീക്ഷയ്ക്ക് മാത്രമായി ഒരു ബുക്ക് ഉണ്ട്. പരീക്ഷ കഴിഞ്ഞാല്‍ ബുക്ക് കിട്ടണമെങ്കില്‍ ടീച്ചറെ പോയി കാണണം. പഠനം കഴിഞ്ഞിട്ടും പലതവണ ഞാന്‍ ടീച്ചറെ കാണാന്‍ പോയിട്ടുണ്ട്. എന്നെ ഇന്ന് നില്‍ക്കുന്ന നിലയില്‍ എത്തിച്ചതില്‍ ടീച്ചര്‍ക്ക് നല്ലൊരു പങ്കുണ്ട്. എല്ലാ വിധ ആശംസകളും ഞാന്‍ ടീച്ചര്‍ക്ക് ഞാന്‍ ആശംസിക്കുന്നു.











