ഒരു പഴമൊഴി ഞാന്‍ കേട്ടിട്ടുണ്ട് "take time to "smell the roses". അതായതു ഇപ്പൊ തിരക്കിട്ട് ചെയ്യുന്ന ജോലികലോടോപ്പം തന്നെ നമ്മള്‍ ചെറിയ ചെറിയ കാര്യങ്ങളിലും സന്തോഷം കണ്ടെത്തണം എന്നാണ്. ഉദാഹരണത്തിന് ഓഫീസിലെ തിരക്കിട്ട ജോലികള്‍ക്കിടയില്‍ ഇടയ്ക്കു ഒരു ചായ കുടിക്കാന്‍ പോകുന്നതും കുറച്ചു നേരം കൂട്ടുകാരൊത് ചാറ്റ് ചെയ്യുന്നതെല്ലാം മനസിന് ഒരു കുളിര്‍മ നല്‍കുന്നതാണ്. ദൂരെ ജോലി ചെയ്യുന്നവരനെങ്കില്‍ ഇടയ്ക്കു വീട്ടിലേക്കു ഫോണ്‍ വിളിച്ചു അമ്മയോട് കുറച്ചു നേരം സംസാരിക്കുന്നതു മനസിന് വളരെ ആശ്വാസം നല്‍കുന്ന ഒന്നാണ്. അത് വളരെയധികം ടെന്‍ഷന്‍ കുറയ്ക്കാന്‍ സാധിക്കുന്ന ഒന്നാണ്.
നമുക്ക് നാം ചെയ്യുന്ന തിരക്കിട്ട കാര്യങ്ങള്‍ ആര്‍ക്കോ വേണ്ടി ചെയ്യുന്നത് പോലെയല്ലാതെ ചെയ്യുന്ന ഓരോ ജോലിയിലും ഓരോ രീതിയില്‍ താല്പര്യം വളര്‍ത്തി നമുക്ക് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയണം. അക്കരെ കാണുമ്പോള്‍ ഇക്കരെ പച്ച എന്നാ കാഴ്ചപ്പാടാണ് ഭൂരിഭാഗം ആളുകള്‍ക്കും. അവനവന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ നല്ല കാര്യങ്ങള്‍ കാണാതെ മറ്റു സ്ഥാപനങ്ങളിലേക്ക് കണ്ണു നോക്കിയിരിക്കും. അത് തെറ്റായ ചിന്താഗതിയാണ്. അവനവന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ പുരോഗതിയുടെ ഉത്തരവാദിത്വം അവിടെ ജോലി ചെയ്യുന്നവര്‍ക്കുള്ളതാണ്. ഇപ്പോഴുള്ള ജോലി നിങ്ങള്ക്ക് കൂടുതല്‍ ടെന്‍ഷന്‍ തരുന്നുണ്ടോ? അതോ നിങ്ങള്ക്ക് ചെയ്തു തീര്‍ക്കാന്‍ പറ്റാത്ത തരത്തിലുള്ള ജോലിയാണോ നിങ്ങള്ക്ക് ഉള്ളത്? അതുമല്ലെങ്കില്‍ നിങ്ങള്ക്ക് നിങ്ങളുടെ ജോലി ആസ്വദിക്കാന്‍ പറ്റുന്നില്ലേ? ഒന്ന് സ്വയം വിചിന്തനം ചെയ്യുന്നത് ഇപ്പോഴും നല്ലതാണു.
"I need to take time to "smell the roses""







0 comments:
Post a Comment