കോളേജില്‍ പഠിക്കുന്ന കാലം. സ്വന്തം ഗ്രാമത്തില്‍ നിന്നും കല്ലെഗിനടുതുള്ള പുതിയ വീട്ടിലേക്കു താമസം മാറിയ സമയം. പുതിയ അയല്‍ക്കാര്‍ പുതിയ അന്തരീക്ഷം. കോളേജില്‍ നിന്നും വരുക കോളേജില്‍ പൂവുക എന്നല്ലാതെ വേറെ ച്ചുട്ടികരക്കമോന്നും അന്നുണ്ടായിരുന്നില്ല. ചുറ്റുമുള്ള അയല്‍ക്കാര്‍ ന്നൊരു ഭുജിയാണെന്ന് പറഞ്ഞു കൊണ്ടിരുന്നു. ചിലര്‍ പുസ്തക പുഴുവെന്നും പറഞ്ഞിരുന്നു. എന്നാല്‍ എന്റെ അമ്മയും അച്ഛനും അവിടെയും അയല്‍ക്കാരുമായി വളരെ നല്ല അടുപ്പത്തിലായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് എന്റെ നോട്ടം അവിടെയുള്ള രണ്ടു തരുണീ മണികളില്‍ പതിഞ്ഞത് . ഒന്ന് പ്ലസ് ടു വിനു പഠിക്കുന്ന കൊച്ചും, രണ്ടാമത്തേത് കോളേജില്‍ പഠിക്കുന്ന കൊച്ചും. ഇതില്‍ ആദ്യത്തെ പ്ലസ് ടു വിനെ പഠിക്കുന്ന കൊച്ചിനെ നമുക്ക് സോണി എന്നും മറ്റേ കൊച്ചിനെ നമുക്ക് മോളി എന്നും വിളിക്കാം. ( ഒറിജിനല്‍ പേരല്ലട്ടോ ). ഇതില്‍ സോണി എന്റെ തൊട്ടടുത്ത വീട്ടിലെ കുട്ടിയാ. അവള്‍ ചിലപ്പോള്‍ എന്റെ വീടിന്റെ വരാന്ത വരെ വരാറുണ്ട്. എന്നാല്‍ സംസാരം കുറവാണു. ഞാന്‍ അവളെ കാണുമ്പോള്‍ മൈന്‍ഡ് ചെയ്യാറില്ല. ഞാന്‍ ആ ടൈപ്പ് അല്ലെന്നു വരുത്തി തീര്‍ക്കേണ്ടത് എന്റെ കടമയല്ലേ. ആ സമയത്താണ് കമ്പ്യൂട്ടര്‍ എന്റെ മുറിയിലേക്ക് മാറ്റിയത്. മുരിയനെങ്കില്‍ അവളുടെ വീടിനടുത്തും. പട്ടു കേള്‍ക്കുന്നത് എന്റെ ഹോബിയാ. അങ്ങനെ എല്ലാ ദിവസവും പാട്ടുകള്‍ ഉച്ചത്തില്‍ വയ്ക്കാന്‍ തുടങ്ങി. മിക്കവയും രോക്കിംഗ് സോങ്ങ്സ് ആയിരിക്കും. ഞാന്‍ എല്ലാ ദിവസവും മുടങ്ങാതെ വയ്ക്കുണ്ണ്‍ ഒരു പാട്ടുണ്ട് " എനിക്കൊരു girlfriend വേണമെടാ" .
അങ്ങനെ ഒരു ദിവസം കോളേജ് വിട്ട് വീട്ടില്‍ വന്നു ചായ കുടിക്കും സമയത്താണ് ഒരു കിളിനാദം കേട്ടത്. " എല്‍സി ചേച്ചി, ( എന്റെ അമ്മ ) ചേട്ടന്‍ (ഞാന്‍ ) എന്താ ആരോടും മിണ്ടാത്തത് ?. അത് നമ്മുടെ മോളി കുട്ടിയായിരുന്നു. അമ്മ അപ്പോള്‍ പറയുന്നുണ്ടായിരുന്നു, അവന്‍ എല്ലാവരോടും പെട്ടെന്ന് അടുക്കുന്ന സ്വഭാവമല്ല. അവളുടെ വാക്കുകള്‍ എന്റെ മനസ്സില്‍ തറച്ചു. വെറും ഒരു പെണ്ണ് എന്റെ സ്വഭാവത്തിന് വിലയിടുന്നോ?. വിടില്ല ഞാന്‍. പിറ്റേ ദിവസം അമ്മയുടെ കൂടെ നാനും വരാന്തയില്‍ ഇരിക്കാന്‍ തുടങ്ങി. അതാ അവള്‍ വരുന്നു. എന്നെ കണ്ടപ്പോള്‍ അവള്‍ അതാ ചിരിക്കുന്നു. അവള്‍ അതാ വായ തുറക്കുന്നു. " ചേട്ടാ എന്തെ പുറത്തൊന്നും ഇറങ്ങാത്തത്" . ഹും നനാരാ മോന്‍. ഞാന്‍ വെറുതെ ഒന്ന് പുഞ്ചിരിച്ചു തള്ളി. പിറ്റേ ദിവസവും അവള്‍ എന്തൊക്കെയോ ചോദിച്ചു. ഞാന്‍ അവയ്ക്കൊന്നും അങ്ങനെ മറുപടി കൊടുത്തില്ല. ഒരു ശനിയാഴ്ച അവള്‍ എന്റെ വീട്ടില്‍ വന്നു. വീട് കാണുന്ന മുറയ്ക്ക് എന്റെ റൂമും അവള്‍ സന്ദര്‍ശിച്ചു. എന്റെ ലോകം കണ്ടപ്പോള്‍ അവള്‍ അത്ഭുതപെട്ടു പോയി. ഷെല്‍ഫ് നിറയെ പുസ്തകങ്ങള്‍. അതും എല്ലാം ബൈബിളിന്റെ വലുപ്പത്തിലുള്ളവ. വെറും ഡിഗ്രിക്ക് പഠിക്കുന്ന അവള്‍ എവിടെ കിടക്കുന്നു, എന്ജിനീരിങ്ങിനു പഠിക്കുന്ന ഞാന്‍ എവിടെ കിടക്കുന്നു.
അവള്‍ക്കു എന്നോട് ആരാധന പൊട്ടി പുറപ്പെട്ടതായി എനിക്ക് മനസിലായി. അതിനു ശേഷം ഞാന്‍ അവളോട് മിണ്ടാന്‍ തുടങ്ങി . അവള്‍ എന്നെ ഇതു രീതിയാലാണ് കണ്ടിരുന്നതെന്ന് എനിക്കറിയില്ല. അവള്‍ എന്റെ കോളേജിനെ കുറിച്ചും ക്ലാസ്സിലെ പെണ്‍കുട്ടികളെ കുറിച്ചുമെല്ലാം ചോദിയ്ക്കാന്‍ തുടങ്ങി. സാധാരണ പെണ്‍കുട്ടികള്‍ ആണുങ്ങളെ തൊട്ടു സംസാരിക്കാറില്ല. ഇവള്‍ സംസാരിക്കുമ്പോള്‍ വളരെ കൂള്‍ ആയിട്ടാണ് എന്നോട് പെരുമാറിയിരുന്നത്. തോളത് കൈ വച്ചും എന്റെ മേല്‍ ചാരി നിന്നും അവള്‍ എന്നെ മോഹിപ്പിച്ചിരുന്നു. കൈവിരല്‍ കൊണ്ട് എന്റെ തല മസ്സാജ് ചെയ്യുന്നത് ഞാന്‍ ആസ്വതിച്ചിരുന്നു. എനിക്ക് അവളോട് പ്രണയം തോന്നിയ നാളുകള്‍ . കുറച്ചു ദിവസങ്ങള്‍ക്കു ശേഷം വീണ്ടും ഒരു വീട് മാറ്റം. അത് എന്നെ എന്തോ വല്ലാതെ വേദനിപ്പിച്ചു. എല്ലാം നല്ലതിന് എന്ന തത്വത്തില്‍ വിശ്വസിച്ചു ഞാന്‍ വീണ്ടും പുതിയ വീട്ടിലേക്കു.
4 ബസ് സ്റൊപിന്റെ ദൂരമേ ആകെയുള്ളൂ . ഞാന്‍ ചിലപ്പോള്‍ പഴയ അയല്‍ക്കാരെ കാണാന്‍ ചെല്ലാരുന്ദ്. എന്നാല്‍ അതിനെക്കാളേറെ എന്നെ സന്തോഷിപ്പിച്ചത് അവളുടെ വരവായിരുന്നു. അതെ അവള്‍ ഇടയ്ക്ക് എന്റെ വീട്ടില്‍ വരാറുണ്ട്. എന്നെ കാണാനാണോ ? അതോ എന്റെ വീട്ടുകാരെയോ? ആ സംശയം എന്നും ബാക്കി നില്‍ക്കുന്നു.
കുറച്ചു കാലത്തിനു ശേഷം ഒരു മുടക്ക് ദിവസം ഞാന്‍ ഉമ്മറത്തിരിക്കുമ്പോള്‍ അവള്‍ അവസാനമായി എന്റെ വീടിലേക്ക് അവള്‍ വന്നു . അന്നവള്‍ വളരെ സുന്ദരിയായിരുന്നു. നല്ല സാരിയെടുത്തു അവളുടെ ഭര്‍ത്താവിന്റെ ഒപ്പമാണ് അവള്‍ വന്നത്. ......
പിന്നീട് നാളുകള്‍ കുറെ കഴിന്നു. ഞാന്‍ പ്രവാസിയായി ഇവിടെ ഖത്തറില്‍ എത്തി പെട്ടു. ഒരു ദിവസം അമ്മയെ വിളിച്ചപ്പോള്‍ പറഞ്ഞു ...നിനക്കൊര്‍മയില്ലേ നമ്മുടെ മോളിയെ. ആ എനിക്കോര്‍മയുണ്ട് . അവള്‍ ഇന്നലെ മരിച്ചു എന്ത്? ......പ്രസവത്തിനു ഹോസ്പിറ്റലില്‍ പോയിതാ. ഒരു കുഞ്ഞിനെ പ്രസവിച്ചു അവള്‍ ഈ ലോകം വിട്ട് പോയി.
P.S: If I write this in English, may be I can't express my thoughts fully.
അക്ഷരതെറ്റുകള്‍ മലയാളം അറിയാനിട്ടല്ലട്ടോ. മലയാളത്തില്‍ ബ്ലോഗ് ചെയ്തു പരിചയം കുറവായതിനാലാണ്.
അക്ഷരതെറ്റുകള്‍ മലയാളം അറിയാനിട്ടല്ലട്ടോ. മലയാളത്തില്‍ ബ്ലോഗ് ചെയ്തു പരിചയം കുറവായതിനാലാണ്.








0 comments:
Post a Comment